പുതിയ സ്കൂൾ കെട്ടിടങ്ങള്‍ക്ക് ഭരണാനുമതി: ജോബ് മൈക്കിള്‍
1540273
Sunday, April 6, 2025 7:33 AM IST
ചങ്ങനാശേരി: നിയോജക മണ്ഡലത്തിലെ പായിപ്പാട് മുസ്ലിം എല്‍പി സ്കൂളിനും പറാല്‍ വിവേകാനന്ദ എല്‍പി സ്കൂളിനും പുതിയ കെട്ടിടങ്ങള്‍ക്കു ഭരണാനുമതി ലഭിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. ഓരോ സ്കൂളിലും ഒരു കോടി 25 ലക്ഷം രൂപയുടെ കെട്ടിടമാണ് വരുന്നത്.
സ്കൂളുകളെ പുരോഗതിയുടെ പാതയില്‍ നയിക്കുന്നതിന്റെ മുന്നോടിയായി ചങ്ങനാശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും വടക്കേക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിനും പുതിയ കെട്ടിടങ്ങൾ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.