വീണ വിജയന്റെ കേസിൽ മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍: മോന്‍സ് ജോസഫ്
1540265
Sunday, April 6, 2025 7:26 AM IST
ചങ്ങനാശേരി: സിഎംആര്‍എല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൂടുതല്‍ കുരുക്കുകൾ ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി രാജിവച്ച് ഒഴിയണമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. യുഡിഎഫ് ചങ്ങനാശേരി ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നടത്തിയ രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, ഡോ. അജീസ് ബെന്‍ മാത്യുസ്, പി.പി. തോമസ്, ജോസഫ് തോമസ്, പി.എച്ച്. നാസര്‍, ജോര്‍ജുകുട്ടി മാപ്പിളശേരി, കെ.എന്‍. മുഹമ്മദ് സിയ, ബാബു കോയിപ്പുറം, പി.എം. കബീര്‍, തോമസ് അക്കര, ജോസുകുട്ടി നെടുമുടി എന്നിവര്‍ പ്രസംഗിച്ചു.