രാപകൽ സമരം
1539980
Sunday, April 6, 2025 4:39 AM IST
കരൂര്‍: കരൂർ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റി രാപകല്‍ സമരം നടത്തി. സമാപനസമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് പയസ് മാണി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന് എംഎല്‍എ, ഫില്‍സണ്‍ മാത്യൂസ്, എന്‍. സുരേഷ്, സതീശ് ചൊള്ളാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മീനച്ചില്‍: യുഡിഎഫ് മീനച്ചില്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടമറ്റത്ത് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ രാപകല്‍ സമരം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് രാജന് കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രമോഹന്, സന്തോഷ് കാവുകാട്ട്, ഷിബു പൂവേലി, പ്രേംജിത്ത് ഏര്‍ത്തയില്‍, പി.വി. ചെറിയാന് കൊക്കപ്പുഴ, എബി വാട്ടപ്പള്ളി, പ്രദീപ് ചീരംകാവില്‍, ഡയസ് സെബാസ്റ്റ്യന്‍, ബോബി ഇടപ്പാടി, റെജി തുരുത്തി, വിന്‍സെന്റ് കണ്ടത്തില്‍, ലിസമ്മ ഷാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എലിക്കുളം: കൂരാലിയിൽ യുഡിഎഫ് നടത്തിയ രാപകൽ സമരം മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്തിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി, തോമസ് കുന്നപ്പള്ളി, വി.ഐ. അബ്ദുൾ കരിം, മാത്യൂസ് പെരുമനങ്ങാട്ട്, ജോയിക്കുട്ടി തോക്കനാട്ട്, തോമാച്ചൻ പാലക്കുടിയിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.