ലഹരിക്കെതിരേ ജാഗ്രതാസമിതിയുമായി എസ്എംവൈഎം രാമപുരം ഫൊറോന
1539974
Sunday, April 6, 2025 4:38 AM IST
രാമപുരം: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ എസ്എംവൈഎം രാമപുരം ഫൊറോന ജാഗ്രതാസമിതി രൂപീകരിച്ചു. ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ്, സെമിനാറുകള്‍, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
എസ്എംവൈഎം രൂപത ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജെഫിന് റോയ് എലിപ്പുലിക്കാട്ട് അധ്യക്ഷത വഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഫൊറോന ജനറല്‍ സെക്രട്ടറി ജിബിന്‍ തോമസ്, ഡെപ്യൂട്ടി പ്രസിഡന്റ് എഡ്വിന് ടെനിസണ്‍, രൂപത കൗണ്‍സിലര്‍ ബെന്‍സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.