കൊഴുവനാലിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ കർമം
1539978
Sunday, April 6, 2025 4:38 AM IST
കൊഴുവനാല്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തിലെ നാല്പത് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മിനി മാസ്റ്റ് ലൈറ്റുകള്‍ നാളെ മുതല്‍ പ്രകാശം പരത്തും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നാല്പത് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നടത്തും.
നാളെ വൈകുന്നേരം 5.30 മുതല്‍ എട്ടു വരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന യോഗത്തിൽ ജോസ്മോൻ മുണ്ടയ്ക്കൽ സ്വിച്ച്ഓണ്‍ കര്‍മം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷത വഹിക്കും.
എട്ടിന് വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുള്ള സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും പത്തിന് വൈകുന്നേരം 5.30 മുതല്‍ 7.30 വരെ വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന യോഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്കാലായും 11നു വൈകുന്നേരം 5.30 മുതല്‍ 7.30 വരെ വിവിധ സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കലും സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കും.