തമ്മില്‍ തര്‍ക്കം; അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം
1539976
Sunday, April 6, 2025 4:38 AM IST
പാലാ: അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കം സ്കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചപ്പോള്‍ കൂട്ട സ്ഥലമാറ്റം. അന്തീനാട് ഗവണ്മെന്റ് യുപി സ്കൂളിലെ അധ്യാപകരെയാണു സ്ഥലംമാറ്റിയത്. പ്രഥമാധ്യാപിക ഒഴിച്ചുള്ള ഏഴ് അധ്യാപകരെയും സ്ഥലം മാറ്റി. പകരം നിയമിച്ച അധ്യാപകരും ചുമതലയേറ്റു. ഇവിടെ 28 കുട്ടികളാണുള്ളത്.
അധ്യാപകര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം സ്കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പരാതികളുണ്ടായിരുന്നു. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.