പെൻഷനേഴ്സ് അസോസിയേഷൻ ധർണ
1539995
Sunday, April 6, 2025 4:52 AM IST
പൊൻകുന്നം: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 21 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ് പദ്ധതിയിൽ ഒപിയും ഓപ്ഷനും അനുവദിക്കുക, ലഹരിവ്യാപനത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് സബ് ട്രഷറിക്ക് മുന്പിൽ ധർണ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, സംസ്ഥാന കൗൺസിൽ അംഗം വി.ആർ. മോഹനൻ പിള്ള, ജോസഫ് മാത്യു, പി.എൻ. ദാമോദരൻ പിള്ള, അമീർ ഹംസ, കെ.എസ്. അഹമ്മദ് കബീർ, കെ.എം. ഫരീദ് ഖാൻ, സിസി ജയിംസ്, കെ.എസ്. രാജൻപിള്ള, എ.എസ്. മുഹമ്മദ്, സി.യു. അബ്ദുൾ കരീം, ഡി. ഹെർബർട്ട്, ടോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.