യുഡിഎഫ് രാപകൽ സമരം
1539996
Sunday, April 6, 2025 4:52 AM IST
എരുമേലി: യുഡിഎഫ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ രാപകൽ സമരം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സുനിൽ ചെറിയാൻ, അനിത സന്തോഷ്, ജിജിമോൾ സജി, നേതാക്കളായ നൗഷാദ് കുറുങ്കാട്ടിൽ, വിജി വെട്ടിയാനി, ബഷീർ മൗലവി, പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, റോയി കപ്പലുമാക്കൽ, ടി.വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം പഞ്ചായത്ത് ഓഫീസ് പടിക്കൽ രാപകൽ സമരം നടത്തി. പി.എ. സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ തോമസ് കല്ലാടൻ, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, ഷാജി അറത്തിൽ, റോയ് കപ്പലുമാക്കൽ എന്നിവർ പ്രസംഗിച്ചു.
കൂട്ടിക്കൽ: യുഡിഎഫ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ വി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജോമോൻ ഐക്കര, ജസ്റ്റിൻ ഡേവിഡ്, വസന്ത് തെങ്ങുംപള്ളി, ജോർജ് ജേക്കബ്, മജു പുളിക്കൻ, പ്രകാശ് പുളിക്കൻ, ഹസൻ കൊപ്ലി, ജോർജുകുട്ടി മടിക്കാങ്കൽ, ജിജോ കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.
എലിക്കുളം: കൂരാലിയിൽ യുഡിഎഫ് നടത്തിയ രാപകൽ സമരം മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്തിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി, തോമസ് കുന്നപ്പള്ളി, വി.ഐ. അബ്ദുൾ കരിം, മാത്യൂസ് പെരുമനങ്ങാട്ട്, ജോയിക്കുട്ടി തോക്കനാട്ട്, തോമാച്ചൻ പാലക്കുടിയിൽ, അനസ് മുഹമ്മദ്, വിനോദ് തെക്കേൽ, കെ.എം. ചാക്കോ, യമുന പ്രസാദ്, സിനിമോൾ കാക്കശേരിൽ, ബിനു തലച്ചിറ, ഗീത സജി, ചാക്കോ കരിമ്പീച്ചിയിൽ, റിച്ചു കൊപ്രാക്കളം, ഗ്രേസിക്കുട്ടി, ടി.വി. ജോസഫ് തകിടിയേൽ, വിൻസെന്റ് തോണിക്കല്ലിൽ, ടോജോ കോഴിയാറ്റുകുന്നേൽ, തോമാച്ചൻ പാലക്കുഴയിൽ എന്നിവർ പ്രസംഗിച്ചു.