സൗജന്യ നേത്രചികിത്സാ ക്യാമ്പ്
1539972
Sunday, April 6, 2025 4:38 AM IST
പാലാ: എല്ലാ മാസവും അന്ത്യോദയ അന്നയോജന, എഎവൈ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി (മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡ്) നടത്തുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഇന്നു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പാലാ അൽഫോൻസ കണ്ണാശുപത്രിയിൽ നടക്കും. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള അന്ത്യോദയ അന്നയോജന വിഭാഗക്കാര്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കും. ഫോൺ: 04822 212056, 9287212056.