വാഴൂർ ബ്ലോക്ക്തല സമ്പൂർണ ശുചിത്വ അവാർഡ് നെടുംകുന്നത്തിന്
1540270
Sunday, April 6, 2025 7:26 AM IST
നെടുംകുന്നം: വാഴൂർ ബ്ലോക്ക് മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ സമ്പൂർണ ശുചിത്വ പഞ്ചായത്തിനുള്ള അവാർഡ് നെടുംകുന്നം പഞ്ചായത്തിന്. നീറ്റ് നെടുംകുന്നം എന്ന പേരിൽ കഴിഞ്ഞ ഒരു വർഷക്കാലമായി പഞ്ചായത്തു നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ, സെക്രട്ടറി സി. ഷിജുകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലത ഉണ്ണികൃഷ്ണൻ, മാത്യു വർഗീസ്, ബീന വർഗീസ് എന്നിവർ പങ്കെടുത്തു.