സമ്പൂര്‍ണ ശുചിത്വ നിയോജകമണ്ഡലം
1540275
Sunday, April 6, 2025 7:33 AM IST
ചങ്ങനാശേരി: നിയോജകമണ്ഡലത്തെ സമ്പൂര്‍ണ ശുചിത്വ നിയോജകമണ്ഡലമായി ജോബ് മൈക്കിള്‍ പ്രഖ്യാപിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, ഹെല്‍ത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, കൗണ്‍സിലര്‍മാരായ ബീന ജോബി, സന്തോഷ് ആന്റണി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത സുശീലന്, കെ.ഡി. മോഹനന്, മോളി ജോസഫ്, മിനി വിജയകുമാര്‍,
കോഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍, ക്ലീന്‍സിറ്റി മാനേജര്‍ എം. മനോജ് എന്നിവര്‍ പ്രസംഗിച്ചു.