എലിക്കുളത്ത് ഡിജിറ്റൽ സർവേ രേഖയുടെ പ്രദർശനം
1539994
Sunday, April 6, 2025 4:50 AM IST
എലിക്കുളം: ഡിജിറ്റൽ ഭൂസർവേ പൂർത്തീകരിച്ച ഇടങ്ങളിലെ ഡിജിറ്റൽ രേഖാപ്രദർശനം തുടങ്ങുന്നു. നിശ്ചിതകേന്ദ്രങ്ങളിലെ പ്രദർശനത്തിൽ പങ്കെടുത്ത് ഓരോരുത്തർക്കും തങ്ങളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ ബോധ്യപ്പെടാം. ഏപ്രിൽ ഒന്നിന് തുടങ്ങിയ എലിക്കുളം പഞ്ചായത്തിലെ ഒന്ന്, 15, 16 വാർഡുകളിലെ ഡിജിറ്റൽ സർവേ പൂർത്തിയായിട്ടുണ്ട്.
ഒന്നാംവാർഡിന്റെ പ്രദർശനം ഏഴിന് ഉരുളികുന്നം ഉദയ അങ്കണവാടിയിൽ നടക്കും. എട്ടിന് ജീരകത്ത് പടി ഇല്ലിക്കോൺ അങ്കണവാടിയിൽ 16-ാം വാർഡിന്റെ പ്രദർശനം നടത്തും. 15-ാം വാർഡിന്റേത് ഒന്പതിന് മടുക്കക്കുന്ന് പള്ളിയുടെ സമീപം സ്കൂൾ ഹാളിലാണ്.
എല്ലായിടത്തും രാവിലെ പത്തുമുതൽ അഞ്ചുവരെയാണ് പ്രദർശനം. ഭൂവുടമകൾ അതത് കേന്ദ്രത്തിൽ കരമടച്ച രസീതുമായി എത്തി ബോധ്യപ്പെടണമെന്ന് ഹെഡ് സർവേയർ ബോബി കെ.ജോസഫ്, ക്യാമ്പ് മാനേജർ എസ്. ജയശങ്കർ എന്നിവർ അറിയിച്ചു.