കൊട്ടാരത്തില്‍ ശങ്കുണ്ണി ജന്മദിനാഘോഷവും പ്രതിമ അനാഛാദനവും ഒന്‍പതിന്
1540011
Sunday, April 6, 2025 5:00 AM IST
കോട്ടയം: കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 170-ാം ജന്മദിനാഘോഷവും പൂര്‍ണകായ വെങ്കലപ്രതിമ അനാഛാദനവും ഒമ്പതിനു നടക്കും. രാവിലെ 10ന് കോടിമത കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക കലാമന്ദിരത്തിനു സമീപം പള്ളിപ്പുറത്തു കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പൂര്‍ണകായ വെങ്കല പ്രതിമ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനാഛാദനം ചെയ്യും.
10.30നു മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ജന്മദിന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ അധ്യക്ഷത വഹിക്കും. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി വി. ശശിധര ശര്‍മ്മ, സുരേഷ് കുറുപ്പ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി തുടങ്ങിയവര്‍ പ്രസംഗിക്കും.