സർക്കാർ നയങ്ങൾക്കെതിരേ യുഡിഎഫ് ധർണ
1540228
Sunday, April 6, 2025 7:11 AM IST
അതിരമ്പുഴ: തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തുഞെരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ യുഡിഎഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ പഞ്ചായത്ത് ഓഫീസിനു സമീപം ധർണ നടത്തി. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് ജോർജ് എംപി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജയ്സൺ ഒഴുകയിൽ, എം. മുരളി, ജോറോയി പൊന്നാറ്റിൽ, മുഹമ്മദ് ജലീൽ, തോമസ് പുതുശേരി, ബിനു ചെങ്ങളം, ജോസ് അമ്പലക്കുളം, എൻ.എ. ഷാജഹാൻ, പ്രിൻസ് ലൂക്കോസ്, മെെക്കിൾ ജയിംസ് എന്നിവർ പ്രസംഗിച്ചു.
ഏറ്റുമാനൂർ: യുഡിഎഫ് ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭാ കാര്യാലയത്തിനു മുന്നിൽ നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ പി.വി. ജോയ് പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, പ്രിൻസ് ലൂക്കോസ്, ജി. ഗോപകുമാർ, മൈക്കിൾ ജയിംസ്, സക്കീർ ചങ്ങമ്പള്ളി, വിനു ചെങ്ങളം, നീണ്ടൂർ മുരളി, മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്, ടോമി പുളിമാൻതുണ്ടം, സിബി ചിറയിൽ, ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, ബിജു കുമ്പിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.