യുഡിഎഫ് രാപകല്‍ സമരം നടത്തി
1540248
Sunday, April 6, 2025 7:21 AM IST
കടുത്തുരുത്തി: യുഡിഎഫ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപകല്‍ സമരം നടത്തി. യുഡിഎഫ് മണ്ഡലം ചെയര്മാന് ടോമി മാത്യു പ്രാലടിയിലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപള്ളി മുഖ്യപ്രഭാഷണം നടത്തി. മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സി.കെ. ശശി, എം.കെ. സാംബുജി, സ്റ്റീഫന്‍ പാറാവേലി, ജോണി കണിവേലില്‍, പ്രമോദ് കടന്തേരി, ജോസ് ജയിംസ് നിലപ്പനക്കൊല്ലി, എം.കെ. ശശാങ്കന്, ജോസ് വഞ്ചിപ്പുര, സോമന് കണ്ണന്പുഞ്ചയില്, സെബാസ്റ്റ്യന്‍ കോച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുറുപ്പന്തറ: യുഡിഎഫ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുപ്പന്തറ കവലയില്‍ രാപകല്‍ സമരം നടത്തി. യുഡിഫ് മാഞ്ഞൂര്‍ മണ്ഡലം ചെയര്മാന് ബിനോ സഖറിയാസ് അധ്യക്ഷത വഹിച്ച യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി.എം. ജോര്‍ജ്, ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, യുഡിഎഫ് ചെയര്മാന് ലുക്കോസ് മാക്കില്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ടി. ജോസഫ്, ടോമി കറുകുളം. ചാക്കോ മത്തായി, ലിസി ജോസ്, സാലിമ്മ ജോളി, ആന്‍സി മാത്യു, ജെയ്സണ്‍ പെരുമ്പുഴ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈക്കം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് രാപകൽ സമരം നടത്തി. കെപിസിസി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ടൗൺ മണ്ഡലം ചെയർമാൻ സോണി സണ്ണി അധ്യക്ഷത വഹിച്ചു. പി.ഡി. ഉണ്ണി, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, സുബൈർ പുളിന്തുരുത്തിൽ, പി.ടി.സുഭാഷ്, പി.എൻ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി എ. സനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.