കളിചിരി മേളങ്ങളോടെ വീ വേള്‍ഡ് സീസണ്-6
1540271
Sunday, April 6, 2025 7:26 AM IST
തെങ്ങണ: ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂളില്‍ കുരുന്നുകളുടെ കളിചിരി മേളങ്ങളോടെ വീ വേള്‍ഡ് സീസണ് -6 അരങ്ങേറി.
കുട്ടികളിലെ നൈസര്‍ഗിക കലാവാസനകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് വീ വേള്‍ഡ് എന്ന സംരംഭത്തിലൂടെ.
സ്കൂള്‍ ചെയര്മാന് ഡോ. വര്‍ക്കി ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ. ടി.എ ഇടയാടി, പ്രിന്‍സിപ്പല്‍ സുനിത സതീഷ്, പിടിഎ പ്രസിഡന്റ് സെബിന് ജോണ്‍, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, മാനേജര്‍ ജോണ്സണ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.