ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ ആ​ഞ്ഞി​ലി​ക്കു​ടി പാ​ട​ശേ​ഖ​ര​ത്ത് നെ​ല്ല് കൊ​യ്തു കൂ​ട്ടി​യി​ട്ട് മി​ല്ലു​കാ​ര്‍ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നു പ​രാ​തി. കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ട് ഇ​ന്ന് ആ​റു​ദി​വ​സ​മാ​കും.

82 ഏ​ക്ക​ര്‍ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്ത് 27 ക​ര്‍ഷ​ക​ര്‍ ചേ​ര്‍ന്നാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. മ​ഴ പെ​യ്യു​ന്ന​ത് ക​ര്‍ഷ​ക​രി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍ത്തി​യി​ട്ടു​ണ്ട്. നെ​ല്ല് സം​ഭ​ര​ണ​ത്തി​നു വേ​ഗ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.