ഓട്ടോഡ്രൈവർക്കെതിരേ നരഹത്യക്ക് കേസ്
1540227
Sunday, April 6, 2025 7:11 AM IST
കോട്ടയം: മദ്യപിച്ച് ഓടിച്ച ഓട്ടോ അപകടത്തിൽപ്പെട്ട് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരേ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. കോട്ടയം മുട്ടമ്പലം കോനോത്തുപറമ്പിൽ ജോസഫ് മാത്യു (60) നെ ആണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം നാലിന് പ്രതി ഓടിച്ച ഓട്ടോയിൽ സഞ്ചരിച്ച തിരുവഞ്ചൂർ തീരുമാടിക്കുന്ന് തുരുത്തേൽ കോനാത്തുപറമ്പിൽ ആന്റണി (65) ആണ് മരണപ്പെട്ടത്. ഇയാളുടെ വീടിനു സമീപത്തുവച്ച് ഓട്ടോ റിവേഴ്സ് എടുത്തപ്പോൾ റോഡിൽനിന്നു കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.