പുത്തൻപാലം-തേവലക്കാട് റോഡ് നിർമാണം തുടങ്ങി
1540251
Sunday, April 6, 2025 7:21 AM IST
തലയോലപ്പറമ്പ്: സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി തലയോലപ്പറമ്പ് പഞ്ചായത്തിലെ പുത്തൻപാലം- തേവലക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തലയോലപ്പറമ്പ് പഞ്ചായത്തിലെ 13-ാം വാർഡിൽ സി.കെ. ആശ എംഎൽഎ നിർദേശിച്ച് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്.
ഈ പദ്ധതിപ്രകാരം നിർമാണം ആരംഭിക്കുന്ന ജില്ലയിലെതന്നെ ആദ്യത്തെ പ്രവർത്തനമാണിത്. റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പഞ്ചായത്തംഗം അനി ചെള്ളാങ്കൽ ഉദ്ഘാടനം ചെയ്തു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി വി.കെ. രവി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.വി. ബിജു,അനൂപ് ബി. നായർ, തേവലക്കാട് ബ്രാഞ്ച് സെക്രട്ടറി പി. ആർ. രാജുഎന്നിവർ പ്രസംഗിച്ചു.