എംജിയു എംപ്ലോയീസ് അസോസിയേഷൻ വാർഷികം
1540010
Sunday, April 6, 2025 5:00 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 40-ാം വാര്‍ഷിക സമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ സര്‍വകലാശാല കാമ്പസില്‍ നടക്കും. രാവിലെ 10.15നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, സിഐടിയു ജില്ലാസെക്രട്ടറി കെ. അനില്‍കുമാര്‍, സിന്‍ഡിക്കറ്റ് അംഗം പി.ബി. സതീഷ് കുമാര്‍, എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എം.എ. അജിത്കുമാര്‍, എകെപിസിടിഎ ജനറല്‍ സെക്രട്ടറി ഡോ. കെ. ബിജുകുമാര്‍, എകെജിസിടി വൈസ് പ്രസിഡന്റ് ഡോ. വിനു ഭാസ്കര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി ഹരിലാല്‍ എന്നിവര്‍ പ്രസംഗിക്കും.