ലഹരിക്കെതിരേ വീട്ടുമുറ്റ സദസുകൾ തുടങ്ങി
1540250
Sunday, April 6, 2025 7:21 AM IST
തലയോലപ്പറമ്പ്: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരേ 12ന് ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ഇറുമ്പയത്ത് സംഘടിപ്പിക്കുന്ന ജാഗ്രതാ പരേഡിന്റെ ഭാഗമായി വീട്ടുമുറ്റ സദസുകൾക്ക് തുടക്കമായി. വെട്ടിക്കാട്ടുമുക്ക് യൂണിറ്റിൽ നടന്ന സദസ് തലയോലപ്പറമ്പ് എസ്ഐ സി.ബി. അർജുനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സച്ചിൻ അധ്യക്ഷത വഹിച്ചു.
സിപിഎം വടകര ലോക്കൽ സെക്രട്ടറി എം.കെ.ഹരിദാസ്, സിവിൽ പോലീസ് ഓഫീസർ അനീഷ് ,മേഖലാ ഭാരവാഹികളായ ആകാശ് യശോധരൻ, മിഥുൻരാജ്, ഇർഫാൻ യൂസഫ്, സുബൈർ എന്നിവർ പ്രസംഗിച്ചു.
ഇറുമ്പയം തണ്ണിപ്പള്ളി യൂണിറ്റിൽ ബ്ലോക്ക് സെക്രട്ടറി സന്ദീപ് ദേവ്, പള്ളിക്കുന്ന് യൂണിറ്റിൽ സിഎസ്ഐ പള്ളി വികാരി ഫാ. ബിനു ടി.ജോൺ എന്നിവരും വീട്ടുമുറ്റ സദസുകൾ ഉദ്ഘാടനം ചെയ്തു. ജി.സാജൻ, ഇമ്മാനുവൽ, സിജോ ജോൺ, സാബു ഐസക്, സനൽ മാത്യു എന്നിവർ പ്രസംഗിച്ചു.