പന്തം കൊളുത്തി പ്രകടനം
1540229
Sunday, April 6, 2025 7:11 AM IST
ഏറ്റുമാനൂർ: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകളെ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
മണ്ഡലം പ്രസിഡന്റ് പി.വി. ജോയ് പൂവംനിൽക്കുന്നതിൽ, ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, ബിജു കൂമ്പിക്കൻ, വിഷ്ണു ചെമ്മുണ്ടവള്ളി, ജോൺസൺ തീയാട്ട്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.