റോഡരികിൽ മാലിന്യം തള്ളുന്നു
1539997
Sunday, April 6, 2025 4:52 AM IST
പൊൻകുന്നം: രാജേന്ദ്ര മൈതാനത്തിന് സമീപം ഷോപ്പിംഗ് കോംപ്ലക്സുകൾക്കിടയിലെ റോഡരികിൽ പൊട്ടക്കിണറിന്റെ കരയിൽ വൻതോതിൽ മാലിന്യം തള്ളുന്നു. ചില കടകളിലെ മാലിന്യവും തട്ടുകടകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളുമാണ് ചാക്കിൽ നിറച്ച് ഇവിടെ തള്ളുന്നത്. ഈച്ചയും കൊതുകും പെരുകി സമീപവാസികൾക്കെല്ലാം ദുരിതമായി. ദുർഗന്ധം വമിക്കുന്ന മാലിന്യമാണത്രയും.
സമ്പൂർണശുചിത്വപഞ്ചായത്തെന്ന പേര് നഷ്ടപ്പെടുത്തുന്ന മാലിന്യം തള്ളലിനെതിരേ ചിറക്കടവ് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.