കുറിച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിച്ചു
1537728
Saturday, March 29, 2025 7:11 AM IST
കുറിച്ചി: പള്ളം ബ്ലോക്ക് പഞ്ചായത്ത് മൂന്നുലക്ഷം രൂപ വിനിയോഗിച്ച് കുറിച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിച്ചു. സ്കൂളില്‍ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടിരുന്നതിനാല്‍ വെള്ളം വിലയ്ക്കു വാങ്ങിയാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നതുള്‍പ്പെടെ കാര്യങ്ങള്‍ ചെയ്തിരുന്നത്. ഫില്‍റ്റര്‍ സ്ഥാപിച്ചതോടെ പ്രശ്നത്തിനു പരിഹാരമായി. ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്.
സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യഷത വഹിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് രാജേഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ചന്ദ്രിക എസ്., ഹെഡ്മാസ്റ്റർ പ്രസാദ് വി., ബിജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.