ലൈബ്രറികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു
1537727
Saturday, March 29, 2025 7:11 AM IST
മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ലൈബ്രറികള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. അലമാര, മേശ, കസേരകള്‍, എക്സിക്യൂട്ടീവ് ചെയറുകള്‍ എന്നിവയാണ് വിതരണം ചെയ്തത്.
തൃക്കൊടിത്താനം പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. നീലകണ്ഠന് പോറ്റി, ലൈബ്രേറിയന്‍ ശാരി ചന്ദ്രന്, സെക്രട്ടറി വി. രതീഷ് എന്നിവര്‍ ചേര്‍ന്ന് ഫര്‍ണിച്ചറുകള്‍ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്തംഗം ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ദീപ ഉണ്ണികൃഷ്ണന് പ്രസംഗിച്ചു.