നെല്ല് സംഭരണം വേഗത്തിലാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1537726
Saturday, March 29, 2025 7:11 AM IST
ചങ്ങനാശേരി: പാഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥരും മില്ലുടമകളും അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് നെല്ലുസംഭരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ധര്‍ണ സംഘടിപ്പിച്ചു.
ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യഷത വഹിച്ചു. സൈബി അക്കര, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യൂ, തോമസുകുട്ടി മണക്കുന്നേല്‍, ജോസി കല്ലുകളം,
ബേബിച്ചന് പുത്തന്‍പറമ്പ്, ജോസുകുട്ടി കുട്ടമ്പേരൂര്‍, ലിസി പൗവക്കര, ജോഷി കൊല്ലാപുരം, പാപ്പച്ചന് നല്ലൂര്, അലക്സാണ്ടര്‍ പുത്തന്‍പുര, റോണി കുരിശുംമൂട്ടില്‍, പ്രഭ ഫിനു എന്നിവര്‍ പ്രസംഗിച്ചു.