ടൂറിസത്തിനും കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകി വാകത്താനം പഞ്ചായത്ത്
1537725
Saturday, March 29, 2025 7:11 AM IST
വാകത്താനം: പഞ്ചായത്തിൽ 28,81,10,500 രൂപ വരവും 30,90,05000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബെന്നി ഇളങ്കാവിൽ അവതരിപ്പിച്ചു. ആരോഗ്യ ടൂറിസത്തിന്റ് സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ടൂറിസത്തിന് പത്തുലക്ഷം രൂപയും നെൽകൃഷി, പച്ചക്കറി, വാഴ, കുരുമുളക്, കിഴങ്ങ് വിളകൾ എന്നിവയുടെ കൃഷിക്കായും കാർഷിക വികസന പരിപാടികൾക്കും കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി തുകയും വകയിരുത്തി.
പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്ര കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുണിമ പ്രദീപ്, ജോബി വർഗീസ്, ബീന സണ്ണി, അക്കൗണ്ടന്റ് ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.