പാസിംഗ് ഔട്ട് പരേഡ്
1516767
Saturday, February 22, 2025 6:56 AM IST
കറിക്കാട്ടൂർ: സിസിഎം ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മണിമല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.കെ. ജയപ്രകാശ് സല്യൂട്ട് സ്വീകരിച്ചു. എസ്ഐ എം.വി. കോളിൻസ്, സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത്, ഹെഡ്മാസ്റ്റർ ടോം ജോൺ, പ്രിൻസിപ്പൽ ഷാജി കുര്യാക്കോസ്,
പഞ്ചായത്ത് പ്രസിഡന്റ് സിറിൽ തോമസ്, പിടിഎ പ്രസിഡന്റ് ഡള്ളസ് ചാക്കോ, ഡ്രിൽ ഇൻസ്പെക്ടർമാരായ ശരത് ചന്ദ്രൻ, സൗമ്യ തങ്കപ്പൻ, സിപിഒമാരായ ജുവൽ ജോയിസ്, സുശീല ജോർജ് എന്നിവർ പ്രസംഗിച്ചു. അഭിരാം രഞ്ജിത്ത്, ബി.എസ്. അബിയാമോൾ എന്നിവർ പരേഡിന് നേതൃത്വം നൽകി.