സമരപ്രഖ്യാപന കൺവൻഷൻ നടത്തി
1516756
Saturday, February 22, 2025 6:54 AM IST
തലയോലപ്പറമ്പ്: മുവാറ്റുപുഴയാറിനെ മലിനീകരിക്കുന്ന വെള്ളൂർ കെപിപിഎലിന്റെ നടപടിക്കെതിരേ സിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തി. ജില്ലാ സെക്രട്ടറിവി.ബി.ബിനു ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സാബു പി. മണലോടി അധ്യക്ഷത വഹിച്ചു. ജോൺ വി.ജോസഫ്, ടി. എൻ. രമേശൻ, കെ. ഡി.വിശ്വനാഥൻ,കെ.എസ്. രത്നാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എൻ. സോണിയ തുടങ്ങിയവൻ സംബന്ധിച്ചു.