കാന്‍സര്‍ പ്രതിരോധ ജനകിയ കാമ്പയിന് നടത്തി
1516748
Saturday, February 22, 2025 6:42 AM IST
കടുത്തുരുത്തി: കുടുംബാരോഗ്യ കേന്ദ്രവും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന് ആശുപത്രിയും സംയുക്തമായി കാന്‍സര്‍ പ്രതിരോധ ജനകിയ കാമ്പയിന് നടത്തി. സ്ത്രീകളിലെ അര്‍ബുദരോഗ സാധ്യത നേരത്തേ കണ്ടെത്തുന്നതിനും ചികത്സിച്ചു ഭേദമാക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായിട്ടാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പില്‍ പങ്കെടുത്തവരെ എച്ച്ജിഎം ആശുപത്രിയിലെ വിദഗ്ദ്ധരായ ഗൈനക്കോളജിസ്റ്റുകൾ പരിശോധിച്ചു. ബ്രസ്റ്റ് കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ പരിശോധിച്ചു പാപ്സ്മിയര്‍ കളക്ട് ചെയ്യുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി സ്മിത, വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ശാന്തമ്മ രമേശന്, മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എസ്. സുശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനി മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്ചികത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.