വരമ്പിനകം പാടശേഖരത്തിലെ മോട്ടോർപുരയും പുറംബണ്ടും പുനർനിർമിക്കാൻ 45 ലക്ഷം
1516754
Saturday, February 22, 2025 6:42 AM IST
തലയാഴം: മഴയിൽ തകർന്ന വരമ്പിനകം പാടശേഖരത്തിലെ മോട്ടോർപുരയും പുറം ബണ്ടും പുനർനിർമിക്കാൻ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ അനുവദിച്ചു. മൂന്നുവർഷം മുമ്പാണ 25 ഏക്കർ വിസ്തൃതിയുള്ളവരമ്പിനകം പാടശേഖരത്തിലെ മോട്ടോർപുരയും പുറം ബണ്ടും വെള്ളത്തിൽ മുങ്ങി നശിച്ചത്.
നിർധനരായ കർഷകർ കൃഷിയിറക്കിയിരുന്ന ഈ പാടശേഖരത്തിൽ മികച്ച വിളവാണ് ലഭിച്ചിരുന്നത്. വരമ്പിനകം പാടശേഖരത്തിൽ കൃഷി നടന്നില്ലെങ്കിൽ പ്രദേശത്തെ ഇടവിളകൾക്കും നാശം സംഭവിക്കും. പാടശേഖരത്തിനു സമീപത്തായുള്ള 50 ഓളം കുടുംബങ്ങളും വർഷകാലത്ത് വെള്ളക്കെട്ട് ദുരിതത്തിലാകും.
കേരള കോൺഗ്രസ്-എം തലയാഴംമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ബിജുപറപ്പള്ളി, മണ്ഡലം പ്രസിഡന്റ് എം. സോമൻ, ഷാജിചില്ലക്കൽ,സണ്ണിമലയിൽ, ജോമോൻകൈതക്കാട്, രാജേന്ദ്രൻ നാലുപറയിൽ, സദാനന്ദൻ തുണ്ടിയിൽ സതീശൻ കോരയേഴത്ത്, ബോബികുറുപ്പ്, പുഷ്ക്കരൻ ചേന്തറ എന്നിവർ ചേർന്ന് മന്ത്രി റോഷിഅഗസ്റ്റിനു നൽകിയ നിവേദനത്തത്തുടർന്നാണ് കുട്ടനാടൻ പാക്കേജിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ അനുവദിച്ചത്.