എന്‍.പി. ഉണ്ണിപ്പിള്ള അനുസ്മരണം
1516766
Saturday, February 22, 2025 6:56 AM IST
ചങ്ങനാശേരി: എന്‍.പി. ഉണ്ണിപ്പിള്ളയുടെ 17-ാമത് ചരമവാര്‍ഷികാചരണവും ഗോരത്ന പുരസ്കാര സമര്‍പ്പണവും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗോരത്ന പുരസ്കാരം തിരുവല്ല മഹാലക്ഷ്മി ഗോശാല ഉടമ വിനോദ് കുമാറിന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് കൈമാറി.
സംവിധായകന് ബ്ലെസി അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശഖരന്‍, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്മാന് സണ്ണി തോമസ്, പ്രഫ. പി.കെ. ബാലകൃഷ്ണകുറുപ്പ്, പി.ആര്. കേശവചന്ദ്രന്, എന്‍.പി. ഉണ്ണിപ്പിള്ളയുടെ മക്കളായ നടന് കൃഷ്ണപ്രസാദ്, എന്‍.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കെ. കാര്‍ത്തിക്, സംഗീത് ജെ. പ്രമോദ്, ഡോ. പ്രദീക് കൃഷ്ണ എന്നിവരെ അനുമോദിച്ചു.