മണർകാട് പള്ളിയിൽ ദുഃഖ്റോനോ പെരുന്നാള്‍ ഇന്ന്
1516745
Saturday, February 22, 2025 6:42 AM IST
മണര്‍കാട്: ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 26-ാമത് ദുഃഖ്റോനോ പെരുന്നാള്‍ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഇന്ന് ആചരിക്കും. 6.30ന് പ്രഭാതപ്രാര്‍ഥന. ഏഴിന് വിശുദ്ധ കുര്‍ബാന. വിശ്വാസികള്‍ക്ക് നല്‍കാനുള്ള നേര്‍ച്ച നെയ്യപ്പം ഇന്നലെ കത്തീഡ്രലില്‍ തയാറാക്കി.
സഹവികാരി ഫാ. ഗീവര്‍ഗീസ് നടുമുറിയില്, ഫാ. സനോജ് കുര്യന് കരോട്ടെക്കുറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനകള്‍ക്കുശേഷം വൈദികരുടെയും ഭരണസമിതിയുടെയും വിശുദ്ധ മര്‍ത്തമറിയാം വനിതാ സമാജത്തിന്റെയും മറ്റ് ഭക്തസംഘടന പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്നു നെയ്യപ്പം തയാറാക്കിയത്.