വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി മാലിന്യഓട
1516747
Saturday, February 22, 2025 6:42 AM IST
പെരുവ: മാലിന്യം നിറഞ്ഞ ഓടയിയിലെ ദുർഗന്ധവും കൊതു കും വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. പെരുവ-പിറവം റോഡില്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്‍വശത്തുള്ള ഓടയിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്.
ഓടയുടെ പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവരും ഇവിടെ ഇരിക്കുന്നവരും മൂക്ക് പൊത്തേണ്ട അവസ്ഥയിലാണ്.
കൊതുകുശല്യവും രൂക്ഷമാണെന്ന് വ്യാപാരികള്‍ പറയുന്നു. സന്ധ്യ മയങ്ങിയാല്‍ വ്യാപാരികള്‍ കൊതുകിനെ കൊല്ലാന്‍ കൊതുകുബാറ്റുമായാണ് കടകളില്‍ ഇരിക്കുന്നത്.
ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കുന്നത് ഈ ഓടയിലേക്കാണെന്ന് ആക്ഷേപമുണ്ട്. വേനല്‍ക്കാലമായതോടെ മാലിന്യം ഒഴുകിപ്പോകാതെ ഓടയില്‍ തങ്ങി നില്‍ക്കുകയാണ്.
പലതവണ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.