കടുത്ത ചൂടില്‍ പക്ഷികള്‍ക്ക് തണ്ണീര്‍ക്കുടങ്ങള്‍ ഒരുക്കി വിദ്യാര്‍ഥികള്‍
1516749
Saturday, February 22, 2025 6:42 AM IST
കടുത്തുരുത്തി: കടുത്ത ചൂടില്‍ വലയുന്ന പക്ഷികള്‍ക്ക് തണ്ണീര്‍ക്കുടങ്ങള്‍ ഒരുക്കി വിദ്യാര്‍ഥികള്‍. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ വിദ്യാര്‍ഥികളാണ് പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കിയത്.
സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് തണ്ണീര്‍ക്കുടങ്ങള്‍ ഒരുക്കിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുക ളുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കിവരുന്ന പരിപാടിയാണ് വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് തണ്ണീര്‍ക്കുടങ്ങള്‍ ഒരുക്കുകയെന്നത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാര്‍ഥികള്‍ തങ്ങളുടെ വീടുകളിലും സമീപ പ്രദേശങ്ങളിലുമായി ചെറിയ പാത്രങ്ങളില്‍ വെള്ളമെടുത്ത് പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി വച്ചിരുന്നു. പരിപാടിയുടെ സ്കൂള്‍തല ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ.തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ സീമാ സൈമണ്‍ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക സുജാ മേരി തോമസ്, പിങ്കി ജോയ്, ജിനോ തോമസ്, ജിജിമോള്‍ ഏബ്രഹാം, സി.ജെ. ബിജു, മാത്യു ഫിലിപ്പ്, കെ.ആര്. രാഹുല്‍ദാസ്, ബിന്‍സിമോള്‍ ജോസഫ്, സിസ്റ്റര്‍ ടോമി എസ്ജെസി, സിസ്റ്റര്‍ ലൂസി എസ്ജെസി, സിനി റ്റി. ജോസ്, ബോബി ചാക്കോ, സിബി ജോസഫ്, റോഷന് ജയിംസ്, മാത്യൂസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.