എ.വി. റസല്‍ ചങ്ങനാശേരിയിലെ രാഷ്ട്രീയ സാന്നിധ്യം
1516764
Saturday, February 22, 2025 6:54 AM IST
ചങ്ങനാശേരി: ഇന്നലെ അന്തരിച്ച സിപിഎം നേതാവ് എ.വി. റസല്‍ ചങ്ങനാശേരിയിലെ നാലു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. ദീര്‍ഘകാലമായി ചങ്ങനാശേരിയിലെ ഇടതുമുന്നണിയുടെയും സിഐടിയു തൊഴിലാളി യൂണിയന്റെയും നേതൃസ്ഥാനീയനാണ്.
സിഐടിയു ചങ്ങനാശേരി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റിയംഗം, ചങ്ങനാശേരി റേഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയന് സെക്രട്ടറി ഉള്‍പ്പെടെ നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
എ.വി. റസലിന്റെ നിര്യാണത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, നഗരസഭ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എന്‍. നൗഷാദ്, മാത്തുക്കുട്ടി പ്ലാത്താനം,
സണ്ണി തോമസ്, കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, നൈനാന് മുളപ്പാംമഠം, തോമസ് അക്കര, മാത്യു ആനിത്തോട്ടം, ബാബു കുട്ടന്‍ചിറ, ബെന്നി സി. ചീരംചിറ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.