വെള്ളൂർ ഗവ. എൽപിഎസ് വാര്‍ഷികവും എന്‍ഡോവ്മെന്റ് വിതരണവും
1516755
Saturday, February 22, 2025 6:54 AM IST
പെരുവ: വെള്ളൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂൾ വാര്‍ഷികവും എന്‍ഡോവ്മെന്റ് വിതരണവും നടന്നു. വെള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി മോഹനന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.ബി. മോഹനന് അധ്യക്ഷത വഹിച്ചു.
സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജന് പള്ളുരുത്തി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. മഹിളാമണി, പഞ്ചായത്തംഗം ഒ.കെ. ശ്യാംകുമാര്‍, പ്രധാനാധ്യാപിക ബീനാ കുര്യന്, രമാദേവി, നിതീഷ്, ശില്പ എന്നിവര്‍ പ്രസംഗിച്ചു.