ബ്രൂവറിയിൽനിന്ന് സർക്കാർ പിന്മാറണം: സിഎസ്ഐ ബിഷപ്
1516739
Saturday, February 22, 2025 6:35 AM IST
കോട്ടയം: പാലക്കാട് എലപ്പുള്ളിയിലെ മദ്യ നിര്‍മാണ പ്ലാന്റ് പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്.
സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്ന മദ്യശാലക്കെതിരേ ഉയർന്നിരിക്കുന്ന ജനവികാരം സര്‍ക്കാര്‍ മാനിക്കണം. വരുംതലമുറയെ നശിപ്പിക്കുന്നതാണ് ബ്രൂവറി പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവ സഭകളുടെ കൂട്ടായ ചര്‍ച്ചകള്‍ വിഷയത്തിലുണ്ടാകണമെന്നും തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ബിഷപ് പറഞ്ഞു.