ആയാംകുടി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം
1516752
Saturday, February 22, 2025 6:42 AM IST
കടുത്തുരുത്തി: ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്നു മുതല്‍ 27 വരെ നടക്കും. ഇന്നു രാത്രി എട്ടിന് കൊടിയേറും. തുടര്‍ന്ന് കലാപരിപാടികളുടെ ഉദ്ഘാടനം വൈക്കം ഡിവൈഎസ്പി സിബിച്ചന് ജോസഫ് നിര്‍വഹിക്കും. രാത്രി 8.30 ന് ഭക്തിഗാനാമൃതം.
നാളെ വൈകൂന്നേരം 6.30 ന് തിരുവാതിരകളി, രാത്രി ഏഴിന് സംഗീതസദസ്, 8.30 ന് കൊടിക്കീഴില്‍ വിളക്ക്, 9.30 ന് സംഗീതനിശ. 24നു രാവിലെ 10.30 ന് ഉത്സവബലി, ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദര്‍ശനം, വൈകൂന്നേരം ആറിന് തിരുവാതിര, പിന്നല് തിരുവാതിര, രാത്രി ഏഴിന് ഓട്ടന്തുള്ളല്, ഒമ്പതിന് കഥകളി, 25 ന് 12.30 ന് ഉത്സവബലി ദര്‍ശനം, തുടര്‍ന്ന് അന്നദാനം, വൈകൂന്നേരം 6.30 ന് തിരുവാതിര, രാത്രി ഏഴിന് സോപാനസംഗീത നൃത്തലയം, 9.30ന് ഭക്തിഗാന തരംഗിണി.
26നു രാവിലെ 11.30 ന് തിരുവാതിര, കൈകൊട്ടിക്കളി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, അന്നദാനം, 6.30 ന് പിന്നല് തിരുവാതിര, കൈകൊട്ടിക്കളി, രാത്രി 7.30 ന് ഭരതനാട്യം, 8.30 ന് ഗാനമാലിക, ഒമ്പതിന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 11 ന് കുറത്തിയാട്ടം. 27നു വൈകൂന്നേരം ആറിന് കൊടിയിറക്ക്, തുടര്‍ന്ന് ആറാട്ട് പുറപ്പാട്, കരാട്ടെ പ്രദര്‍ശനം, 6.30 ന് ഓട്ടന്തുള്ളല്, രാത്രി ഏഴിന് ആറാട്ട്, എട്ടിന് ആറാട്ട് എതിരേല്പ്, വലിയ കാണിക്ക, 12.30ന് ബാലെ.