യാത്രയയപ്പ് നല്കി
1516750
Saturday, February 22, 2025 6:42 AM IST
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിൽനിന്നു സ്ഥലം മാറിപ്പോകുന്ന വൈദീകര്‍ക്ക് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയ്പ്പ് നല്കി. വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലേക്കും ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരിയായുമാണ് ഇന്ന് സ്ഥലംമാറി പോകുന്നത്.
കൈക്കാരന്മാരായ സണ്ണി ആദപ്പളളില്, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ജോസ് ജയിംസ് നിലപ്പന തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം എന്നിവർ ഇന്ന് പുതിയ സഹവികാരിമാരായി ചുമതലയേല്‍ക്കും.