വിസ്മയ കാഴ്ചകളുമായി എസ്ജെസിസി ഫെസ്റ്റിനു സമാപനം
1516760
Saturday, February 22, 2025 6:54 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഇന്റര്‍ കൊളീജിയറ്റ് ഫെസ്റ്റ് മെലാഞ്ച് 2025 സമാപിച്ചു.
ഫെസ്റ്റിവെലിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. അവസാനദിനമായ ഇന്നലെ സ്റ്റാന്‍ഡ് അപ്പ് കോമഡി, ലോഗോ ഡിസൈനിംഗ്, ഇ ഫുട്ബോള്‍, ബാന്‍ഡ് വാര്, ഫേസ് പെയിന്റിംഗ്, കോസ്പ്ലേ, ട്രെഷര്‍ ഹണ്ട് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
എംജി സര്‍കലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളില്‍നിന്നായി നിരവധി വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. എഐ റോബോട്ടിക് എക്സിബിഷന്, ലൈവ് ഫേസ് പെയിന്റിംഗ്, ആര്‍ട്ട് എക്സിബിഷന്, ഫിലിം സ്ക്രീനിംഗ് എന്നിവ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.