എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം: അംഗീകാരം വൈകുന്നതിൽ പ്രതിഷേധിച്ച് കെപിഎസ്ടിഎ
1516762
Saturday, February 22, 2025 6:54 AM IST
ചങ്ങനാശേരി: എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും കോഴിക്കോട് അലീന ബെന്നി എന്ന അധ്യാപികയുടെ ആത്മഹത്യക്ക് ഉത്തരവാദികളായ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചും കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ)ചങ്ങനാശേരി ഉപജില്ല സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സായാഹ്ന ധര്‍ണയും നടത്തി.
സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായി എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ മാറ്റപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉപജില്ല പ്രസിഡന്റ് സോണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍ തോമസ്, റിന്‍സ് വര്‍ഗീസ്, എന്‍. ശ്രീകല, ബിനു സോമന്, എന്‍. വിനോദ്, ജോമോന് മാത്യു, ബിനു ജേക്കബ്, പ്രീതി സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം ഡിഇഒ ഓഫീസ് പടിക്കല്‍ 25നു വൈകുന്നേരം മൂന്നിനു നടത്തുന്ന പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും ഉപജില്ലയില്‍നിന്ന് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.