ഇന്ത്യന്‍ വ്യവസായികളെ സ്വാഗതം ചെയ്ത് സിംബാബ്വെ വ്യവസായ മന്ത്രി
1516763
Saturday, February 22, 2025 6:54 AM IST
ചങ്ങനാശേരി: ഇന്ത്യന്‍ വ്യവസായികള്‍ക്ക് സ്വാഗതമോതി സിംബാബ്വെ വ്യവസായ മന്ത്രി രാജേഷ്കുമാര്‍ ഇന്ദുകാന്ത് മോഡി. ഇന്ത്യന്‍ വ്യവസായികള്‍ അവിടെ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് തന്റെ നൂറ് ശതമാനം ഗ്യാരന്റി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്കി. ചങ്ങനാശേരി ടൗണ്‍ റോട്ടറി ക്ലബ് സംഘടിപ്പിച്ച ഇന്റര്‍ നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിംബാബ്വെയുടെ ഇന്ത്യയിലെ ഹൈകമ്മീഷണര്‍ സ്റ്റെല്ല എം. കോമോ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി ടൗണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി ബോബന് തെക്കേല്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക് പാസ്റ്റ് ഗവര്‍ണര്‍ ഡോ. ജോണ്‍ ഡാനിയേല്‍, സിംബാബ്വെയുടെ ട്രേഡ് കമ്മീഷണര്‍ ബൈജു എം. കുമാര്‍, നമീബിയ ട്രേഡ് കമ്മീഷണര്‍ രമേശ്കുമാര്‍,
സ്വീഡന് ട്രേഡ് കമ്മീഷണര്‍ രാഹുല്‍ സുരേഷ്, അഡ്വ. ബോബന് റ്റി. തെക്കേല്‍, വിധു രമേശ്, മനോജ് കുമാര്‍, ബിനോദ് അഞ്ചില്‍, ടെനി സെബാസ്റ്റ്യന്‍ നീലത്തുംമുക്കില്‍, സിയാദ്, ജിഷ ടെനി എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി വ്യവസായികള്‍ ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുത്തു.