കാൽനാട്ടുകർമം നടത്തി
1516753
Saturday, February 22, 2025 6:42 AM IST
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കോടിയർച്ചനയ്ക്കും വടക്കുപുറത്തുപാട്ടിനുമുള്ള കാൽനാട്ടുകർമ്മം ഭക്തിനിർഭരമായി നടത്തി. ഇന്നലെ വൈകുന്നേരം വൈക്കംമഹാദേവക്ഷേത്രത്തിൽ വൈകുന്നേരം6.10നും 6.30നും മധ്യേയുള്ള മുഹൂർത്തത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ടി.എം. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്താണ് കാൽനാട്ടിയത്.
കോടി അർച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി പ്രസിഡന്റ് വൈക്കം ചാലപ്പറമ്പ് പാഴൂർ പുത്തൻവീട്ടിൽ അഡ്വ.എസ്. സുധീഷ്കുമാറിന്റെ വീട്ടുവളപ്പിലെ പ്ലാവാണ് കാൽ നാട്ടിനായി മുറിച്ചെടുത്തത്.
കോടി അർച്ചന മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെയും വടക്കുപുറത്തു പാട്ട് ഏപ്രിൽ രണ്ടു മുതൽ 13 വരെയാണ് നടക്കുന്നത്. 27 നക്ഷത്രങ്ങൾക്കും 27 ദിവസങ്ങളിലായി കോടി അർച്ചന നടത്തും.