വചനപ്രഘോഷകർക്ക് പരിശീലനം
1516742
Saturday, February 22, 2025 6:35 AM IST
ചങ്ങനാശേരി: അല്മായ വചനപ്രഘോഷകർക്ക് കുന്നന്താനം സീയോൻ ധ്യാനകേന്ദ്രത്തിൽ മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ പരിശീലനം നൽകും. 2025 ജൂബിലി വർഷാചരണ വിഷയങ്ങളും മറ്റ് ആനുകാലിക വിഷയങ്ങളും വിദഗ്ധർ അവതരിപ്പിക്കും.
ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും. വികാരിജനറാൾ ഫാ. ആന്റണി ഏത്തക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. ഫോൺ: 9495107045.