ചങ്ങനാശേരിയിൽ നാളെ, ഉച്ചവരെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല
1516765
Saturday, February 22, 2025 6:56 AM IST
ചങ്ങനാശേരി: സിപിഎം ജില്ലാ സെക്രട്ടറിയും ചങ്ങനാശേരിയിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന എ.വി. റസലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സംസ്കാരം നടക്കുന്ന നാളെ, ഉച്ചയ്ക്കുശേഷം മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് ജോസഫ് അറിയിച്ചു.