സ്വീകരണം നൽകി
1516757
Saturday, February 22, 2025 6:54 AM IST
വൈക്കം:കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സിപിഎം ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചാരണ ജാഥയ്ക്ക് വെച്ചൂരിൽ സ്വീകരണം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.കെ.രഞ്ജിത്ത് ക്യാപ്റ്റനും ഏരിയ കമ്മിറ്റിയംഗം കെ. കെ.ശശികുമാർ മാനേജരുമായാണ് ജാഥാ പര്യടനം.
ഇന്നലെ രാവിലെ അംബികമാർക്കറ്റിൽ നിന്ന് ആരംഭിച്ച ജാഥ റാണിമുക്ക്, നഗരിന്ന, പട്ടത്താനം, അച്ചിനകം, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം സമാപിച്ചു.