തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം നാളെ
1516751
Saturday, February 22, 2025 6:42 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം നാളെ നടത്തും. വിശ്വാസ പരിശീലന വിഭാഗത്തിന്റെയും അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർലോ അക്യൂട്ടിസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് തിരുശേഷിപ്പ് വണക്കം നടത്തുന്നത്.
ഒന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടുവരെ സത്യവിശ്വാസത്തിൽ ജീവിച്ച് മരിച്ച 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് വണക്കത്തിനു വയ്ക്കുന്നത്. നാളെ രാവിലെ 6.30 മുതൽ വൈകുന്നേരം എട്ടുവരെ വിശ്വാസിക ൾക്ക് തിരുശേഷിപ്പ് വണങ്ങാൻ സൗകര്യമുണ്ട്.
വികാരി റവ.ഡോ. ബെന്നി മാരാംപറമ്പിൽ, സഹ വികാരി ഫാ. ഫ്രെഡി കോട്ടൂർ, ഫാ. ജയിംസ് അമ്പലത്തിൽ, ഫാ. എഫ്രേം കുന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ പ്രതിനിധികൾ, സംഘാടകസമിതി കൺവീനർ സെബാസ്റ്റ്യൻ കളമ്പുകാട്ട്, വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ,ഡോ. ടോമിജോസഫ് വലിയവീട്ടിൽ, ടോമി മരങ്ങോലി, തങ്കച്ചൻ കളമ്പുകാട്ട്, സിജോ വേനക്കുഴി എന്നിവർ നേതൃത്വം നൽകും.
തിരുശേഷിപ്പുകളിൽ അധികവും റോമിൽനിന്ന് നേരിട്ട് ശേഖരിച്ചവയാണ്. അഞ്ഞൂറോളം ഒന്നാം ക്ലാസ് തിരുശേഷിപ്പുകളും (വിശുദ്ധരായി സഭ അംഗീകരിച്ചിട്ടുള്ള വ്യക്തികളുടെ ശരീര ഭാഗങ്ങൾ), ആയിരത്തോളം രണ്ടാം ക്ലാസ് തിരുശേഷിപ്പുകളുമാണ് (വിശുദ്ധർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ) പ്രദർശനത്തിലുള്ളത്.