തൃക്കൊടിത്താനം, തുരുത്തി ഫൊറോനകളിൽ കെരിഗമ-2025 ഇന്ന്
1516761
Saturday, February 22, 2025 6:54 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി തൃക്കൊടിത്താനം, തുരുത്തി ഫൊറോനകളിലെ കുടുംബ കൂട്ടായ്മയുടെയും ഡിഎഫ്സി ഭാരവാഹികളുടെയും നൂറുമേനി സീസൺ -2 വിജയികളുടെയും നൂറുമേനി കോ-ഓർഡിനേറ്റേഴ്സിന്റെയും നേതൃസംഗമം കെരിഗമ-2025 ഇന്ന് നടക്കും.
തുരുത്തി മർത്തമറിയം ഫൊറോനാ പള്ളിയിൽ രാവിലെ ഒന്പതിന് നടക്കുന്ന സമ്മേളനം ഫൊറോന വികാരി ഫാ. ജോസഫ് വരിക്കപ്പള്ളിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോർജ് മാന്തുരുത്തിൽ, എം.എം. ജെറാൾഡ് എന്നിവർ അതിരൂപത ബൈബിൾ കൺവൻഷൻ, സഭ നേരിടുന്ന വെല്ലുവിളികളും കുടുംബ കൂട്ടായ്മകളുടെ കാലികപ്രസക്തിയും, കുടുംബ കൂട്ടായ്മകളുടെ പ്രവർത്തനം, നവീകരണ ശൈലി എന്നീ വിഷയങ്ങളിൽ ക്ലാസ് നയിക്കും.
ഫൊറോന ഡയറക്ടർ ഫാ.ജോസഫ് പുതിയാപറമ്പിൽ, ഫൊറോന ആനിമേറ്റർ സിസ്റ്റർ ടെസി ചൂരപ്പുഴ എസ്എബിഎസ്, ഫൊറോന ജനറൽ കൺവീനർ സെബാസ്റ്റ്യൻ പയറ്റുപാക്ക, ഫിലിപ്പ് ആഗസ്തി തുരുത്തി എന്നിവർ നേതൃത്വം നൽകും.
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുന്നശേരി ഉദ്ഘാടനം ചെയ്യും. ഫാ. ജോർജ് മാന്തുരുത്തിൽ, എം.എം ജെറാൾഡ് എന്നിവർ ക്ലാസുകൾ നയിക്കും.
ഫൊറോന ഡയറക്ടർ ഫാ. ചെറിയാൻ കക്കുഴി, ഫൊറോന ആനിമേറ്റർ സിസ്റ്റർ ലിൻസിയ സിഎംസി, ഫൊറോന ജനറൽ കൺവീനർ അഡ്വ. ഡെന്നീസ് ജോസഫ്, ജോഷി കൊല്ലാപുരം എന്നിവർ നേതൃത്വം നൽകും.