അ​രു​വി​ത്തു​റ: കോ​ട്ട​യം ജി​ല്ല എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും നാ​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സും അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജും സം​യു​ക്ത​മാ​യി തൊ​ഴി​ൽ മേ​ള "പ്ര​യു​ക്തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.

ജ​നു​വ​രി 25ന് ​സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് വേ​ദി​യാ​കു​ന്ന മേ​ള​യ്ക്ക് 30 ഓ​ളം ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ക്കും. പ്ല​സ് ടു, ​ഡി​പ്ലോ​മ, ഡി​ഗ്രി, പി​ജി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള 40 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ക​മ്പ​നി​ക​ളു​ടെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

ബാ​ങ്കിം​ഗ്, ഫി​നാ​ൻ​സ്, ഐ​ടി, ടൂ​റി​സം, റീ​ട്ട​യി​ൽ, ഓ​ട്ടോ മൊ​ബൈ​ൽ, ഹോ​സ്പി​റ്റാ​ലി​റ്റി തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ ക​മ്പ​നി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​യോ ഡാ​റ്റാ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പു​ക​ളും സ​ഹി​തം കോ​ള​ജി​ൽ എ​ത്തു​ക. ഫോ​ൺ: 9447028664